പാകിസ്താനുമായുള്ള ഏറ്റുമുട്ടലിനിടെ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. യുദ്ധ തന്ത്രത്തിലെ പിഴവുകൾ മനസിലാക്കിയെന്നും അത് പരിഹരിച്ചെന്നും അനിൽ ചൗഹാൻ പറഞ്ഞു. സിംഗപ്പൂരിൽ സ്വകാര്യ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സംയുക്ത സേനാ മേധാവി അനിൽ ചൗഹാന്റെ പരാമർശം.
പാകിസ്താനുമായുള്ള സംഘർഷം ഒരിക്കലും ആണവയുദ്ധത്തിന്റെ വക്കിനടുത്തെത്തിയിട്ടില്ലെന്ന് സംയുക്ത സേനാ മേധാവി പറഞ്ഞു.”വിമാനം തകർന്നുവീണതല്ല, മറിച്ച് അവ എന്തിനാണ് തകർന്നുവീണത് എന്നതാണ് പ്രധാനം, എന്നാൽ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന അവകാശവാദം അദേഹം തള്ളി. എന്നാൽ എത്ര പോർവിമാനം നഷ്ടമായെന്ന് അദേഹം വെളിപ്പെടുത്തിയിട്ടില്ല. എണ്ണമല്ല പ്രധാനമെന്ന് സംയുക്ത സേനാ മേധാവി പറഞ്ഞു.


