രാജ്യത്ത് ഒറ്റ ദിവസം 8,380 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,82,143 ആയി. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 193 പേർ മരിച്ചു. ഇതുവരെ 5,164 പേരാണ് മരണമടഞ്ഞത്. 89,995 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 86,984 പേര് രോഗമുക്തി നേടി.
മഹാരാഷ്ട്രയില്‍ 65,168 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,197 മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടില്‍ 21,184 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 160 പേർ മരിച്ചു. ഗുജറാത്തിൽ 16,343 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. 1,007 പേര്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്.


