മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ഷാരൂഖ് ഖാന്റെ സീറോയ്ക്കെതിരേ സിഖ് മതവിശ്വാസികള്‍ രംഗത്ത്. ഷാരൂഖ് ഖാന്റെ സീറോയ്ക്കെതിരേ സിഖ് മതവിശ്വാസികള്‍ രംഗത്ത് സീറോയുടെ റിലീസ് ചെയ്ത പ്രെമോ വീഡിയോയിലും പോസ്റ്ററിലും അടിവസ്ത്രങ്ങള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാന് മതചിഹ്നമായ ഗാത്ര കിര്‍പ്പണ്‍ ധരിച്ചിരിക്കുന്നതാണ് സിഖ് മതവിശ്വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. സിഖുക്കാരുടെ മതവിശ്വാസപ്രകാരം ഒരു അമൃത്ധാരി സിഖ് വിശ്വാസിക്ക് മാത്രമേ ഗാത്ര കിര്‍പ്പണ്‍ ധരിക്കാന്‍ അവകാശമുള്ളൂ എന്നു ചൂണ്ടികാണിച്ചായിരുന്നു ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി രംഗത്തെത്തിയത്.കുള്ളനായി ഷാരൂഖ് അഭിനയിക്കുന്ന ‘സീറോ’യില്‍ അനുഷ്ക ശര്‍മ്മ, കത്രീന കൈഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മൂന്നടി മാത്രം വലിപ്പമുള്ളയാളായാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. ഓട്ടിസമുള്ള പെണ്‍കുട്ടിയായി അനുഷ്ക ശര്‍മ്മയാണ് അഭിനയിക്കുന്നത്. സ്പെഷ്യല്‍ ഇഫക്റ്റ്സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയിരിക്കുന്നത്. സീറോയുടെ ട്രെയിലര്‍ ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തു വിട്ടിരുന്നു. ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ വിവാദങ്ങള്‍ ചിത്രത്തിന്റെ റിലീസിംഗിനെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടു കൂടിയാണ് റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റി അയച്ച ലീഗല്‍ നോട്ടീസിനെതിരെ റെഡ് ചില്ലീസ് എന്റര്ടെയിന്മെന്റ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാപാര്‍ട്ടി എംഎല്‍എയും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയുമായ മന്‍ജീന്ദര്‍ സിങ് സിര്‍സ ചിത്രത്തിന്റെ സംവിധായകന് ആനന്ദ് എല്‍ റായിയോടും ഷാരൂഖ് ഖാനോടും പ്രസ്തുത സീന്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ഇരുവര്‍ക്കുമെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുംബൈ ഫിലിം സിറ്റിയില്‍ സീറോ ചിത്രീകരണത്തിനിടെ തീപിടുത്തമുണ്ടായതും ദുരൂഹത വര്‍ധിപ്പിക്കുന്നു. അപകടം നടക്കുമ്ബോള്‍ ഷാരൂഖും സെറ്റില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീയണച്ചത്.


