മഹാരാഷ്ട്രയ്ക്ക് പുറമേ തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി. ചില ഇളവുക ളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ആഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും ഒരു ഇളവും അനുവദിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രക്ക് ഇ-പാസ് നിര്‍ബന്ധമാണ്. ബസ് – ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല, ആള്‍ക്കൂട്ടം അനുവദിക്കില്ല. സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും. മെട്രോ, മാളുകള്‍, തിയേറ്ററുകള്‍, ജിം തുടങ്ങിയവയും അടഞ്ഞു കിടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചെന്നൈയില്‍ പകുതി ജീവനക്കാരോടെ തുറന്നുപ്രവര്‍ത്തിക്കാനാണ് സ്വകാര്യ സ്ഥാപനങ്ങളെ ഇതുവരെ അനുവദിച്ചിരുന്നത്. ഇത് 75 ശതമാനമാക്കി ഉയര്‍ത്തി. പലചരക്ക്, പച്ചക്കറി കടകള്‍ വൈകീട്ട് ഏഴ് വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. രാത്രി ഒമ്പത് വരെ പാര്‍സല്‍ സര്‍വീസുകള്‍ അനുവദിക്കും. അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ഇ കോമേഴ്സ് സ്ഥാപനങ്ങളെ അനുവദിക്കും.