എൻഎസ്ഐയു ദേശീയ നേതാവ് ആന്ധ്രയിൽ കൊല്ലപ്പെട്ടു.എൻഎസ്ഐയു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ ആണ് മരിച്ചത്.കേരളത്തിന്റെ ചാർജ് ഉള്ള ദേശീയ സെക്രട്ടറിയാണ്. കെഎസ്യു പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലുണ്ടായ തിരുവനന്തപുരം നെയ്യാറിൽ ഏതാനും ദിവസം മുമ്പ് നടന്ന ക്യാമ്പിലും രാജ് സമ്പത്ത് കുമാർ പങ്കെടുത്തിരുന്നു.
ഭൂമിയിടപാടും വ്യക്തിവൈരാഗ്യവും മൂലം കൊലപ്പെടുത്തിയതെന്നാണ് സംശയം.നെയ്യാർ ഡാമിൽ കൂട്ടയടി നടന്ന വിവാദ കെഎസ്യു ക്യാമ്പിൽ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു.നഗ്നമായ നിലയിൽ കാണപ്പെട്ട മൃതദേഹം ശരീരം മുഴുവൻ പരിക്കേറ്റ നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. രാജ് സമ്പത്തിൻ്റെ വിയോഗത്തിൽ എന്എസ്യുഐ ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. കെഎസ് യു ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നത് ആണ് രാജ് സമ്പത്ത് കുമാർ ‘ഞങ്ങളുടെ പ്രിയപ്പെട്ട രാജ് സമ്പത്ത്, നിങ്ങളുടെ നേതൃത്വം, ദയ, പ്രതിബദ്ധത എന്നിവ എന്എസ്യുഐ കുടുംബം എന്നെന്നേക്കുമായി ഓർക്കും. സമ്പത്ത് സമാധാനമായി വിശ്രമിക്കൂ. ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ എന്നും നിലനിൽക്കും’ എന്നായിരുന്നു എന്എസ്യുഐ എക്സിൽ കുറിച്ചത്.


