ദില്ലി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേല്‍ രാഹുലിന്റെയും സോണിയാ ഗാന്ധിയുടേയും പേര് പരാമര്‍ശിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹി പാട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഏത് സാഹചര്യത്തിലാണ് ഇവരുടെ പേര് പരാമര്‍ശിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

