ന്യൂഡല്‍ഹി: ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്ന് പഴ്സ് മോഷ്ടിച്ച എയര്‍ഇന്ത്യയുടെ ക്യാപ്റ്റനും കിഴക്കന്‍ റീജണല്‍ ഡയറക്ടറുമായ രോഹിത് ഭാസിനെ നിര്‍ബന്ധിത വിരമിക്കലിലൂടെ പുറത്താക്കി. ജൂണ്‍ 22-ന് സിഡ്നി വിമാനത്താവളത്തിലെ കടയില്‍നിന്നു മോഷണം നടത്തുന്നതിനിടെയാണ് 57-കാരനായ രോഹിത് പിടിക്കപ്പെട്ടത്. അന്നു മുതല്‍ സസ്പെന്‍ഷനിലായിരുന്നു.
എയര്‍ഇന്ത്യയുടെ ആഭ്യന്തരാന്വേഷണത്തില് കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടത്. വിരമിക്കല്‍ ആനുകൂല്യങ്ങളോടെ പുറത്തുപോകാനായി വി.ആര്.എസ്. എടുക്കാനുള്ള അനുവാദം ചോദിച്ചെങ്കിലും എയര്‍ഇന്ത്യ നിഷേധിച്ചു. വിരമിക്കല്‍ ആനുകൂല്യങ്ങളൊന്നും ഇല്ലാതെയാണ് ഇപ്പോഴുള്ള രാജി.