നീറ്റ് പരീക്ഷ ക്രമക്കേടിൽ മാധ്യമപ്രവർത്തകനെ സിബിഐ അറസ്റ്റുചെയ്തു. ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനെ ഝാർഖണ്ഡിലെ ഹസാരിബാഗിൽനിന്നാണ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഒയാസിസ് സ്കൂളിലെ പ്രിന്‍സിപ്പലുമായും വൈസ് പ്രിന്‍സിപ്പിലുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഹസാരിബാഗ് ജില്ലയിലുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെയാണ് ചോദ്യം ചെയ്യലിനൊടുവിൽ സി.ബി.ഐ. വെള്ളിയാഴ്ച അറസ്റ്റുചെയ്തത്.
ഇരുവരും ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂളില്‍ ജോലി ചെയ്യുന്നവരാണ്. ഇവരില്‍ നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്നാണ് മുഹമ്മദ് ജമാലുദ്ദീന്‍ പിടിയിലാകുന്നത്.ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഹസാരിബാഗ് ജില്ലയില്‍നിന്നുള്ള അഞ്ചുപേരെക്കൂടി ചോദ്യംചെയ്യുന്നുണ്ട്. ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിപ്പെട്ടതെന്നും സി.ബി.ഐ. വ്യക്തമാക്കി.ജൂണ്‍ നാലിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില്‍ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില്‍ ഏഴു പേര് ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികതയാണ് വിവാദത്തിന് അടിസ്ഥാനമായതും അന്വേഷണത്തിലേക്ക് നീണ്ടതും.


