സംസ്ഥാന പര്യടനം തൽക്കാലം മാറ്റിവയ്ക്കാൻ TVK നേതാവ് വിജയ്. ഓൺലൈൻ യോഗത്തിൽ വിജയ് ഇക്കാര്യം സംസാരിച്ചു. അടുത്ത ആഴ്ചയിലെ വിജയ്യുടെ പര്യടനം റദ്ദാക്കി. വിജയ്യുടെ റാണിപെട്ട്, തിരുപ്പത്തൂർ ജില്ലകളിലെ പര്യടനം റദ്ദാക്കി. വിജയ്യുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. 2026ല്‍ തമിഴ്നാട് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ സൂപ്പര്‍താരം വിജയ് കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ വന്‍ നിയമക്കുരുക്കിലേക്ക് വീണേക്കും.
ഡിസംബര്‍ 20ന് തീരുമെന്ന് ആദ്യം പ്രഖ്യാപിച്ച പര്യടനം പിന്നീട് ജനുവരി വരെ നീളുമെന്ന് പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ മറികടന്നെത്തിയ ആള്‍ക്കൂട്ടം കോടതിയെ പോലും ആശങ്കപ്പെടുത്തി. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തില്‍ ഒരാള്‍ മരിച്ചതോടെ ആശങ്ക വെറുതേയല്ലെന്ന് വ്യക്തമായി. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് കോടതി പറഞ്ഞിരുന്നു.


