ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്മോഹന് സിങ്ങിന്റെ ജന്മദിനം രാജ്യം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിന്റെ ജന്മദിനം വലിയതോതില്‍ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് ഒരു വീഡിയോ ആണ് പിറന്നാള്‍ ദിനത്തില്‍ കൂടുതല്‍ ചര്‍ച്ചയായത്. കേക്ക് മുറിക്കുന്ന മന്മോഹന് സിങിന്റെ കയ്യില്‍ നിന്ന് കത്തി വാങ്ങി രാഹുല്‍ ഗാന്ധി കേക്ക് മുറിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പിറന്നാള്‍ ദിനത്തില്‍ പോലും മന്മോഹന് സ്വന്തമായി ഒരു കാര്യം ചെയ്യാനുള്ള അധികാരം ഇല്ലെന്ന തരത്തിലുള്ള പ്രചാരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആരാധകനായ ഷെഫാലി വൈദ്യയാണ് ഈ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്. ഈ വീഡിയോയെ കുറിച്ച് വൈദ്യ പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധി മന്മോഹന് സിംഗിന്റെ കൈ ബലമായി പിടിച്ച് കേക്ക് മുറിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഈ വീഡിയോ മന്മോഹന് സിങ്ങിന്റെ ജന്മദിനത്തിലുള്ളതല്ലെന്നാണ് സത്യം. കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ രാഹുല്‍ ഗാന്ധിയും മന്മോഹന് സിംഗും ചേര്‍ന്ന് കേക്ക് മുറിക്കുന്നതാണ് ഈ വീഡിയോ. മന്മോഹന് സിംഗിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിംഗ് 2018ല്‍ ട്വീറ്റ് ചെയ്ത വീഡിയോ ആണ് വ്യാജ പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചത്
#ManmohanSingh is not even free to cut his own cake. pic.twitter.com/ziIjvFpdlS
— Rishi Bagree ???????? (@rishibagree) September 26, 2019