കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട ലോക് ഡൗണ്‍ നീട്ടുന്ന നടപടികള്‍ ആരംഭിച്ചു. നാമമത്ര ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടാനാണ് പദ്ദതി. 2-3 ആഴ്ചകള്‍ ലോക്ക് ഡൗണ്‍ നീട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്. അവശ്യ വസ്തു വിലയിരുത്തലിനടക്കം നടപടികള്‍ തുടങ്ങി. സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായ് ആഭ്യന്തര സെക്രട്ടറി നാളെ ചര്‍ച്ച നടത്തും.
ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച ആദ്യ സൂചനകള്‍ വരുന്നത്. യോഗത്തില്‍ സംസാരിച്ച ഒമ്പത് മുഖ്യമന്ത്രിമാരില്‍ അഞ്ചുപേരും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവര്‍ വൈറസ് ബാധിത മേഖലകളില്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടെടുത്തു. വൈറസ് ബാധയുടെ തീവ്രതയനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും പ്രധാനമന്ത്രി നിര്‍ദേശിച്ചു.


