ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപങ്ങള്‍ നടന്ന സ്ഥലങ്ങളിലെല്ലാം തന്നെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നടത്തിയ മണ്ഡലങ്ങള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ എട്ടു സീറ്റുകളില്‍ അഞ്ചെണ്ണവും കലാപത്തിന്റെ പ്രഭവകേന്ദ്രമായ വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹി ലോക്സഭ മണ്ഡലത്തിലെ എംപി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി ആണ്.
തെരഞ്ഞെടുപ്പു കാലത്ത് ബിജെപി ഏറ്റവുമധികം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ മണ്ഡലങ്ങളാണിത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അക്രമികള്‍ മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ തെരഞ്ഞെടു പിടിച്ച് അക്രമം നടത്തിയത് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദ്, മൗജ്പൂര്, ഘോണ്ട, ചാന്ദ്ബാഗ്, ബാബര്‍പൂര്‍, ഗോകുല്‍പുരി, യമുന വിഹാര്‍, ഭജന്‍പുര എന്നിവിടങ്ങളിലാണെന്ന് മുന്‍ വിരമിച്ച മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


