ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്ന പാകിസ്ഥാന് യുദ്ധവിമാനത്തിന്റെ ചിത്രം പുറത്തുവിട്ടു. പാകിസ്ഥാന് അധീന കശ്മീരില്‍ നിന്നുമാണ് യുദ്ധവിമാനത്തിന്റെ ചിത്രം പുറത്തുവന്നത്. പാകിസ്ഥാന് സൈന്യത്തിലെ നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്ററിയുടെ കമാന്‍ഡിംഗ് ഓഫീസമാര്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അശിഷ്ടങ്ങള്‍ പരിശോധിക്കുന്നതാണ് ചിത്രം.
ഇത് പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാന് സൈന്യമാണ് ഈ ചിത്രം ആദ്യമായി പുറത്തുവിട്ടത്. കണ്ടെടുത്തത് പാകിസ്ഥാന്റെ എഫ് 16 വിമാനത്തിന്റെ അവശിഷ്ടം തന്നെയാണെന്നതിന് തെളിവായി എഫ് 16ന്റെ എന്‍ജിന്റെ രേഖാചിത്രവും എഎന്‍ഐ പുറത്തുവിട്ടു.


