പാറ്റ്ന: ബിഹാറില്‍ എന്‍ഡിഎ മുന്നണിക്കൊപ്പം ചേർന്ന് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ സത്യവാചകം ചൊല്ലികൊടുത്തു.
പല സഖ്യങ്ങളുടെയും ഭാഗമായി ഒൻപത് തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവരെ കൂടാതെ ആറ് മന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്.
ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഡല്‍ഹിയില്‍ നിന്നും ബിഹാറിലെത്തിയിരുന്നു.