ലക്നൗ: മതത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം സ്കൂള്‍ അടച്ചുപൂട്ടി. യുപിയില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഇതര മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് അടിപ്പിച്ച അധ്യാപിക തൃപ്ത ത്യാഗിയെ പൊലീസ് ഉടന്‍ ചോദ്യംചെയ്തേക്കും. അധ്യാപികയുടെ അറസ്റ്റിനും സാധ്യതയുണ്ട്. അതിനിടെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇവരുടെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്കൂള്‍ അടപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി. ഇവിടെയുള്ള വിദ്യാര്‍ഥികളെ മറ്റ് വിദ്യാലയങ്ങളില്‍ പഠിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് തൃപ്ത ത്യാഗിക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.

