മുംബൈ: ഹോട്ടല്‍ ഗാലക്സിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര് മരണപ്പെടുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈയിലെ സാന്താക്രൂസ് സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ രണ്ടാം നിലയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
ഹോട്ടലില്‍ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നാല് ഫയര്‍ എഞ്ചിനുകളും നിരവധി വാട്ടര്‍ ടാങ്കറുകളും ഹോട്ടലിലേക്ക് എത്തിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

