ഐ.പി.എല്‍ സീസണ് തുടങ്ങിയതിന് ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് മങ്കാദിങ്. മങ്കാദിങ്ങിനെ തുടര്‍ന്ന് ക്രിക്കറ്റ് ലോകത്ത് വിവിധങ്ങളായ അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ സംഭവത്തെ വളരെ രസകരമായി ഉപയോഗിച്ചിരിക്കുകയാണ് കൊല്‍ക്കത്ത പൊലീസ്. ട്രാഫിക്ക് ബോധവത്കരണത്തിനായാണ് പൊലീസ് മങ്കാദിങ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ജോസ് ബട്ട്ലര്‍ ക്രീസിന് പുറത്ത് നില്ക്കുന്ന ചിത്രവും, ഒരു കാര്‍ നിയന്ത്രണ രേഖ ലംഘിച്ചതുമുള്ള ചിത്രങ്ങളാണ് കൊല്‍ക്കത്ത പൊലീസ് ഷെയര്‍ ചെയ്തത്. ‘ക്രീസായാലും റോഡായാലും, വര കടന്നാല്‍ നിങ്ങള്‍ക്ക് ദുഖിക്കേണ്ടി വരും’ എന്നാണ് ചിത്രത്തിന് പൊലീസ് തലക്കെട്ട് കൊടുത്തത്. എന്തായാലും, കൊല്‍ക്കത്താ പൊലീസിന്റെ രസകരമായ മങ്കാദിങ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
— Kolkata Police (@KolkataPolice) March 26, 2019


