ബീഹാറില്‍ വിദേശത്ത് നിന്ന് എത്തിയ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകള്‍ ജനിതക ശ്രേണികരണത്തിന് അയക്കും. മ്യാന്മാര്, തായ്ലന്ഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്ന് ബീഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി.
വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമായി തുടരുകയാണ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലുടനീളം നാളെ നടക്കുന്ന മോക്ക്ഡ്രില്ലിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ അടിയന്തര സാഹചര്യത്തെ നേരിടുന്നതിന് എല്ലാം സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക്ഡ്രില്‍. ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ആരോഗ്യവകുപ്പ് മോക്ഡ്രില്‍ നടത്തുക.


