കൊവിഡ് ചികിത്സക്കും മരിച്ചവരുടെ കുടുംബത്തിന് നല്കുന്ന നഷ്ടപരിഹാര തുകയ്ക്കും കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. ചികിത്സാ ചെലവും, ധനസഹായവും നല്കുന്ന കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
ജീവനക്കാരന്റെ ചികിത്സയ്ക്കായി ചെലവഴിച്ചതും മരണ മടഞ്ഞാല്‍ ജീവനക്കാരന്റെ കുടുംബത്തിന് നല്കുന്ന സഹായ ധനവും നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ധന സഹായം നല്കുന്ന ഏതൊരു വ്യക്തിക്കും നികുതി ഇളവുകള്‍ ലഭിക്കും.
എന്നാല്‍ സഹായം നല്കുന്ന വ്യക്തി മരണപ്പെട്ടയാളുടെ തൊഴിലുടമയല്ലെങ്കില്, നികുതി ഇളവ് പരിധി 10 ലക്ഷം രൂപയായി പരിമിതപ്പെടുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.


