ഡല്‍ഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ ചേരിയില്‍ തീപിടുത്തം. നിരവധി വീടുകള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. 1200 വീടുകളോളം തീപിടുത്തത്തില്‍ നശിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 28 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂര്‍ പ്രയത്നത്തിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എത്രത്തോളം രൂപ നഷ്ടമുണ്ടായിട്ടുണ്ട് എന്ന് വിശദമായി പരിശോധിക്കുമെന്ന് ഡിസിപി രാജേന്ദ്രപ്രസാദ് മീണ പറഞ്ഞു. തീപിടുത്തം എങ്ങനെയുണ്ടായി എന്നത് വ്യക്തമല്ല. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്.


