ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കാര്‍വാര്‍ ഹാര്‍ബറിലേക്ക് വരുന്നതിനിടെ ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടുത്തം. സംഭവത്തില്‍ ഒരു നാവിക ഉദ്യോഗസ്ഥന് മരിച്ചു. ലെഫ്റ്റനന്റ് കമാന്‍ഡര്‍ ഡി.എസ്. ചൗഹാനാണ് മരിച്ചത്.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം നടത്തിവരുന്നതിനിടെയായിരുന്നു മരണമെന്ന് നാവികസേനാ അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ കനത്തപുകയില് ഡി.എസ്. ചൗഹാന് ബോധംകെട്ട് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ കര്‍വാറിലെ നാവിക ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


