ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തെയും മകന് കാര്‍ത്തി ചിദംബരത്തെയും മേയ് ആറ് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ഡല്‍ഹി കോടതിയുടേയാണ് ഉത്തരവ്.

എയര്‍സെല്‍- മാക്സിസ് അഴിമതിക്കേസില്‍ സിബിഐയും എന്‍ഫോഴ്മെന്റ് ഡയറക്ട്രേറ്റുമാണ് അന്വേഷണം നടത്തുന്നത്. മേയ് ആറ് കോടതി കേസ് വീണ്ടും പരിഗണിക്കും.
2006 ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് വിദേശ നിക്ഷേപപ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കണ്ടെത്തല്‍. ഈ കമ്പനിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ ആരോപണം.

