ന്യൂഡല്‍ഹി: വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ 148 കോടി വില വരുന്ന സ്വത്തുക്കള്‍ മുംബൈയില്‍ നിന്നും സൂറത്തില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് പിടിച്ചെടുത്തു.സാമ്ബത്തിക തട്ടിപ്പു കേസുകളില്‍ വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുവാനുള്ള നടപടികള്‍ നടന്നു വരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന (PMLA) നിയമപ്രകാരമാണ് കുപ്രസിദ്ധ വജ്ര വ്യാപാരിയും സാമ്ബത്തിക കുറ്റവാളിയുമായ നീരവ് മോദിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ പിടിച്ചെടുത്തതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.

