ദില്ലി: ബാലക്കോട്ടടക്കമുള്ള മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത വ്യോമസേനാ നടപടിക്കിടെ പാക് വ്യോമസേന വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയുടെ മിറാഷ് പോര്‍വിമാനങ്ങളുടെ കരുത്തറിഞ്ഞതോടെ പാക് വിമാനങ്ങള്‍ പിന്തിരിഞ്ഞു. എഫ് 16 യുദ്ധ വിമാനങ്ങളാണ് ഇന്ത്യന്‍ ആക്രമണത്തെ തടയാന്‍ ശ്രമിച്ചത്.

ഏത് പ്രതികൂല സാഹചര്യത്തിലും ശത്രുപാളയം തകര്‍ത്ത് മുന്നേറാനും ബോംബുകള്‍ വര്‍ഷിക്കാനും കെല്‍പ്പുള്ള മിറാഷ്-2000 വിമാനങ്ങള്‍ ആക്രമണം നടത്തുമ്പോള്‍ പാക് യുദ്ധ വിമാനഹങ്ങള്ക്ക് പ്രതിരോധം അസാധ്യമായി. ഇതോടെ അവര്‍ പിന്‍വാങ്ങുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പന്ത്രണ്ട് മിറാഷ് വിമാനങ്ങളാണ് പാക് മണ്ണിൽ പ്രത്യാക്രമണത്തിന് പോയത്. ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന്റെ ചിത്രങ്ങൾ പാകിസ്ഥാൻ പുറത്ത് വിട്ടിട്ടുണ്ട്. പാക് അധീന മേഖലയിലെ ബാലാകോടിലാണ് ആക്രമണം നടന്നതെന്നാണ് പാക് കരസേന മേധാവി പറയുന്നത്. നിയന്ത്രണരേഖ മാത്രമാണ് ഇന്ത്യ ലംഘിച്ചതെന്നും അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നുമാണ് പാകിസ്ഥാന്റെ ഏറ്റവും ഒടുവിലെ വിശദീകരണം. ആളപായമോ നാശനഷ്ടമോ ഇല്ലെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നു.

