താക്കീത് മുതല്‍ ജയിലില്‍ അയയ്ക്കാന്‍ വരെ കമ്മിറ്റിക്ക് അധികാരമുണ്ടെന്ന്
തനിക്ക് നേരിട്ട അപമാനം വിവരിച്ച് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പരാതി. പ്രിവിലേജ് കമ്മിറ്റി നടപടിയെടുക്കണമെന്നാണ് ആവശ്യം. ബി.ജെ.പി ദേശീയവക്താവ് മീനാക്ഷി ലേഖിയാണ് കമ്മിറ്റി അദ്ധ്യക്ഷ. മന്ത്രിയുമായി നിലയ്ക്കലില്‍ വാഗ്വാദത്തിലേര്‍പ്പെട്ട എസ്.പി യതീഷ്ചന്ദ്രയ്ക്ക് കുരുക്കാവും മന്ത്രിയുടെ പരാതി. നടപടികളില്‍നിന്ന് എളുപ്പത്തില്‍ തലയൂരാനാവില്ല.
മുതിര്‍ന്ന 15 എം.പിമാരടങ്ങിയതാണ് പ്രിവിലേജ് കമ്മിറ്റി.
താക്കീത് മുതല്‍ ജയിലില്‍ അയയ്ക്കാന്‍ വരെ കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് ആറു വര്‍ഷം കമ്മിറ്റി ചെയര്‍മാനായിരുന്ന രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന് പറഞ്ഞു. ഉദ്യോഗസ്ഥര്‍ ക്ഷമാപണം നടത്തുന്നതോടെ നടപടികള്‍ അവസാനിപ്പിക്കാറാണ് പതിവ്. താന്‍ ചെയര്‍മാനായിരിക്കെ, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്കെതിരെ അവകാശലംഘന നടപടി തുടങ്ങിയെങ്കിലും ക്ഷമ പറഞ്ഞതോടെ അവസാനിപ്പിച്ചെന്ന് കുര്യന് പറഞ്ഞു.
ലോക് സഭാ സെക്രട്ടറിക്ക് കേന്ദ്രമന്ത്രി പരാതി നല്കിയാല് അത് കാബിനറ്റ് സെക്രട്ടറിക്ക് കൈമാറും. കാബിനറ്റ് സെക്രട്ടേറിയറ്റ് പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറിയാല്‍ അന്വേഷിച്ചേ പറ്റൂ. കേന്ദ്രമന്ത്രിയോട് സംസാരിക്കേണ്ട രീതിയിലല്ല യതീഷ് സംസാരിച്ചത്. പ്രോട്ടോക്കോളില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും മുകളിലാണ് മന്ത്രി. താങ്കള്‍ എന്നു വിളിച്ചുള്ള തര്‍ക്കം ഗൗരവമുള്ളതാണ്- പി.ജെ. കുര്യന് വ്യക്തമാക്കി. ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന എസ്.പിയുടെ ചോദ്യം അവകാശലംഘനമാവുമെന്നും മന്ത്രിയെ അപഹസിക്കുകയാണ് എസ്.പി ചെയ്തതെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു.
കുരുക്ക്
1) ഔദ്യോഗിക സന്ദര്‍ശനമല്ലെങ്കിലും കേന്ദ്രമന്ത്രിയെത്തുമ്പോള്‍ പ്രോട്ടോക്കോള്‍ പാലിച്ചേ പറ്റൂ, 2) എങ്ങനെ പെരുമാറണമെന്നും എന്തു വിളിക്കണമെന്നുമെല്ലാം പെരുമാറ്റ ചട്ടമുണ്ട്, 3) കേന്ദ്രമന്ത്രിയുമായി വാഗ്വാദം നടത്തുന്ന വീഡിയോ തെളിവായി സ്വീകരിക്കാം ”അവകാശ ലംഘനമുണ്ടോയെന്ന് സ്പീക്കര്‍ക്ക് തന്നെ നിശ്ചയിച്ച് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറാം. കമ്മിറ്റി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ എസ്.പി കുഴയും. ക്ഷമാപണം നടത്തിയാല്‍ നടപടികള്‍ ഇല്ലാതാക്കാം.”
അതെ സമയം യതീഷ് ചന്ദ്രക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. സെല്‍ഫിയെടുത്തും ഒപ്പം നടന്നും മത്സരിച്ചാണ് യതീഷിനെ വരവേല്‍ക്കുന്നത്.


