ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. ഭജന്‍പുര, മൗജ്പുര് എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കല്ലേറില്‍ പരിക്കേറ്റ പോലീസുകാരന് മരിച്ചു.
ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ലാലാണ് മരിച്ചത്. മറ്റൊരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ, വടക്ക്കിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വളരെ ദുഃഖകരമായ കാര്യങ്ങളാണ് നടന്നക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡല്‍ഹിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഘര്‍ഷം വ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സിഎഎയെ പിന്തുണച്ച് ബിജെപി പ്രാദേശിക നേതാവ് കപില്‍ മിശ്ര നടത്തിയ റാലിയാണ് സംഘര്‍ഷത്തിലേക്ക് വഴിമാറാന്‍ കാരണമായത്.


