കര്‍ണാടക : കര്‍ണാടകയില്‍ വന്‍ വിവാദത്തിന് ഇടയാക്കിയ ഹിജാബ് നിരോധനത്തില്‍ ഇളവു നല്കി സംസ്ഥാന സര്‍ക്കാര്‍. മത്സര പരീക്ഷയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കികൊണ്ട് കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍ ഉത്തരവിറക്കിയത്.
എന്നാല്‍ ഉത്തരവിനെതിരെ പ്രതിഷേധിക്കുമെന്ന് ഹിന്ദു അനുകൂല സംഘടനകള്‍ മുന്നറിയിപ്പ് നല്കി. വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്കുന്ന തീരുമാനത്തെ പിന്തുണയ്ക്കുകയും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സുധാകര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളോട് പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു