രാജ്യത്ത് കൊവിഡ് മരണ നിരക്ക് 14,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 312 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 14,011 ആയി. 24 മണിക്കൂറിനിടെ 14,993 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം
4,40,215 ആയി.
1,78,014 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,48,190 പേര്‍ക്ക് രോഗം ഭേദമായി. മഹാരാ ഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,796 ആയി. 6283 പേര് മരിച്ചു. ഡല്‍ഹിയില്‍ 62,655 പേര്‍ക്കാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. 2233 മരണവും റിപ്പോര്‍ട്ട് ചെയ്തു.
27,825 രോഗ ബാധിതരുള്ള ഗുജറാത്തില്‍ 1684 മരണവും, 62,087 രോഗ ബാധിതരുള്ള തമിഴ്നാട്ടില്‍ 794 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


