പരാജയത്തിനു കാരണം ഇവിഎം മെഷീൻ അട്ടിമറിയെന്ന് നടിയും മുംബൈ ലോക്സഭാ കോണ്‍ഗ്രസ് സ്ഥാനാർഥിയുമായ ഊര്‍മിള മണ്ഡോദ്കർ. ഇവിഎം നമ്പറിലും ഫോമിലെ ഒപ്പുകളിലും വലിയ വ്യത്യാസമുണ്ടെന്ന് ഊര്‍മിള ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊർമിള പറഞ്ഞു.
കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു നോര്‍ത്ത് മുംബൈ. മണ്ഡലത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയെക്കാള്‍ മൂന്നു ലക്ഷം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു നടി. ഗോപാൽ ഷെട്ടി അഞ്ച് ലക്ഷത്തിനു മുകളിൽ വോട്ടുകൾ നേടിയപ്പോൾ ഊർമിളയ്ക്കു ലഭിച്ചത് ഒരുലക്ഷത്തിഎഴുപത്തിആറായിരം വോട്ടുകളാണ്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്നും നാലുലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടിയാണ് ഗോപാല്‍ ഷെട്ടി വിജയിച്ചത്.

