ദില്ലി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടു.

നഷ്ടപരിഹാരത്തുക രണ്ടാഴ്ച്ചക്കുള്ളിൽ നൽകണം. ബിൽക്കിസ് ബാനുവിന് സർക്കാർ ജോലിയും താമസസൗകര്യവും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്ത മൂന്ന് പോലീസ് ഉദ്യാഗസ്ഥരുടെ പെൻഷൻ തടഞ്ഞെന്നും ഒരുദ്യോഗസ്ഥനെ തരം താഴ്ത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. കലാപത്തിനിടെ ബിൽക്കിസ് ബാനുവിന്റെ കുടുംബത്തിലെ 14 പേരാണ് കൊല്ലപ്പെട്ടത്.

