ന്യൂഡൽഹി: ബജ്റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് ഉത്തരാഖണ്ഡിലെ കടയുടമയെ രക്ഷിച്ച ജിം ഉടമ ദീപക് കുമാറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
രാഹുലിന്റെ പിന്തുണ സന്തോഷവും ഊര്‍ജവും നല്‍കുന്നതായി ദീപക് പറഞ്ഞു. തന്റെ ജിമ്മില്‍ അംഗത്വമെടുക്കാമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ജനുവരി 26നാണ് കോട്ദ്വാറില്‍ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബാബ എന്ന വസ്ത്രക്കടയുടെ പേരിനെച്ചൊല്ലി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയത്.
ദീപകിനോടൊപ്പം രാഹുല്‍ ഗാന്ധി നില്ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് എക്സില്‍ പങ്കുവെച്ചിരുന്നു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ധൈര്യത്തിന്റെയും ഉദാത്തമായ മാതൃക, ഉത്തരാഖണ്ഡിലെ ദീപകിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.


