ചെന്നൈ: സിനിമ താരങ്ങളായ തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവര്‍ക്കെതിരേ മൻസൂര്‍ അലി ഖാൻ നല്കിയ മാനനഷ്ടകേസ് തള്ളി മദ്രാസ് ഹൈക്കോടതി.
ഒരു ലക്ഷം രൂപയും കോടതി പിഴ ചുമത്തി.ഈ തുക അഡയാര്‍ കാൻസര്‍ സെന്ററിന് കൈമാറാനാണ് നിര്‍ദേശം. പ്രശസ്തിക്കുവേണ്ടിയാണ് താരം കോടതിയെ സമീപിച്ചതെന്നും കോടതി വിലയിരുത്തി.സമൂഹമാധ്യമമായ എക്സിലൂടെ തന്നെ മോശക്കാരനായി ചിത്രീകരിച്ചെന്നും ഇതില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മൻസൂര്‍ കോടതിയെ സമീപിച്ചത്.

