ഹൈദരാബാദ്: തെലുങ്കാനയിലെ എല്‍ബി നഗറിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു. ആശുപത്രിയുടെ മൂന്നാം നിലയിലുള്ള നവജാത ശിശുക്കളുടെ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ നാലു കുട്ടികള്‍ക്ക് പൊള്ളലേറ്റു.
ആശുപത്രിയിലുണ്ടായിരുന്നു 48 രോഗികളെ ഒഴിപ്പിച്ചു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.


