രാജ്യസഭാ എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. 43 പുതിയ എംപിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ദിഗ്വിജയ് സിംഗ്, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്തതിലെ പ്രമുഖര്‍. പാര്‍ലമെന്റ് ചേരാത്ത സാഹചര്യത്തില്‍ രാജ്യസഭാ ചേംബറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. 61 പേരായിരുന്നു സത്യ പ്രതിജ്ഞ ചെയ്യേണ്ടിയിരുന്ന തെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയിലേയ്ക്ക് പലര്‍ക്കും എത്താന്‍ കഴിയാത്തതി നാലാണ് 43 പേരുമായി സത്യപ്രതിജ്ഞ ചെയ്തത്.

