ഡൽഹി : വായു മലിനീകരണ പ്രതിസന്ധി പരിഹരിക്കാത്തതിൽ പഞ്ചാബിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാരുകളെ സുപ്രീം കോടതി വിമർശിച്ചു. മലിനീകരണത്തിന് കാരണമാകുന്ന കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ അപര്യാപ്തമായ പ്രതികരണത്തിന് ഇരു സർക്കാരുകളും സ്വീകരിക്കുന്നതെന്ന് ബെഞ്ച് പറഞ്ഞു. ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്സിനെ (എക്യുഐ) ഗണ്യമായി വഷളാക്കിയതിനെതിരെ അടിയന്തര നടപടി വേണമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിസാൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
ആറ് വർഷത്തിനിടയിലെ ഏറ്റവും മലിനമായ നവംബറാണിതെന്ന് സ്ഥിതിഗതികളുടെ തീവ്രത വിലയിരുത്തി കോടതി പറഞ്ഞു. “ഈ പ്രശ്നം വർഷങ്ങളായി അറിയാവുന്നതാണ്, മലിനീകരണം നിയന്ത്രിക്കേണ്ടത് നിങ്ങളുടെ ജോലിയാണ്.”- പഞ്ചാബ്, ഉത്തർപ്രദേശ് ഡൽഹി സംസ്ഥാന സർക്കാരുകളോടായി കോടതി പറഞ്ഞു.


