ദില്ലി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ഏതു ബട്ടണിൽ അമർത്തിയാലും വോട്ട് ബിജെപിക്കെന്ന ഹരിയാന ബിജെപി എംഎല്‍എ ബക്ഷിഷ് സിങ് വിർക്കിന്റെ പ്രസംഗം ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി.
ബിജെപിയിലെ സത്യസന്ധനായ നേതാവ് എന്ന പരിഹാസത്തോടെയാണ് ട്വീറ്റ്. പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ബക്ഷിഷിന് നോട്ടീസ് അയക്കുകയും പരിശോധിച്ച് നടപടിയെടുക്കാന്‍ പ്രത്യേക നിരീക്ഷകനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഹരിയാന അസന്ധ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയാണ് വിര്‍ക്ക്. പ്രസ്താവന വിവാദമായതിന് പിന്നാലെ തന്നെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജമായി നിര്‍മ്മിച്ച വീഡിയോ എന്നായിരുന്നു വിര്‍ക്കിന്റെ വിശദീകരണം.
<


