ഛത്തീസ്ഗഢിൽ ആദിവാസി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. രക്ഷാബന്ധൻ ഉത്സവം ആഘോഷിച്ചതിന് ശേഷം പ്രാദേശിക മേളയിൽ പങ്കെടുക്കാൻ പോയ 27 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത്.
ചിലർ തടഞ്ഞുനിർത്തി സമീപത്തെ കുളത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സൻഹിത സെക്ഷൻ 70(1), 351(2) വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവം ഗുരുതരമാണെന്നും സംശയിക്കുന്ന എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പറഞ്ഞു.