ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. വെള്ളിയാഴ്ച വൈകുന്നേരം യുപിയിലെ ഗോണ്ട ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ക്രൂരത അരങ്ങേറിയത്. രാത്രി അമ്മയ്ക്കൊപ്പം വീടിന് പുറത്ത് മൂത്രമൊഴിക്കാനിറങ്ങിയ 16 കാരിയെ രണ്ട് യുവാക്കൾ ചേർന്ന് വയലിലേക്ക് വഴിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ശനിയാഴ്ച വൈകീട്ട് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വീട്ടിൽ ശൌചാലയം ഇല്ലാത്തതിനാൽ അമ്മയ്ക്കൊപ്പം വീടിന് പുറത്തിറങ്ങിയപ്പോഴാണ് യുവാക്കൾ ആക്രമിച്ചതെന്ന് ഗോണ്ട എഎസ്പി മനോജ് കുമാർ റാവത്ത് പറഞ്ഞു. അമ്മയെ തള്ളിയിട്ട് യുവാക്കൾ പെൺകുട്ടിയെ വയലിലേക്ക് വലിച്ചിഴച്ചു. പിന്നീട് ഇരുവരും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.


