മധ്യപ്രദേശ് ഗവര്‍ണറും ബിജെപി നേതാവുമായിരുന്ന ലാല്‍ജി ടണ്ഠന് (85) അന്തരിച്ചു. ശ്വാസകോശ പ്രശ്നങ്ങളെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകന് അശുതോഷ് ടണ്ഠന് ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ലാല്‍ജി ടണ്ഠന്. കഴിഞ്ഞ ദിവസം
ഇദ്ദേഹത്തിന് ആന്തരിക രക്തസ്രാവമുണ്ടായി. അതോടെ ആരോഗ്യ നില മോശമായിരുന്നു.
ലാല്‍ജി ടണ്ഠന് ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2003-2007 കാലഘട്ടത്തില്‍ യുപി നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു. 2009-ല്‍ ലഖ്നൗവില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

