റാഞ്ചി : അഞ്ചാമത് യോഗാ ദിനത്തോടനുബന്ധിച്ച് യോഗ ചെയ്യാന്‍ ഒരുങ്ങുകയാണ് രാജ്യമെങ്ങും.യോഗാ ദിനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം റാഞ്ചിയില്‍ 30,000 ആളുകളാണ് യോഗ ചെയ്യുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് മറ്റ് കേന്ദ്രമാര്‍ എന്നിവരും യോഗാ പരിപാടികളില്‍ പങ്കാളികളായി. ജനങ്ങള്‍ക്ക് യോഗ സന്ദേശവും പ്രധാമന്ത്രി നല്കി. വെളുത്ത വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി യോഗ ചെയ്യാനെത്തിയത്.
അന്താരാഷ്ട്ര സമൂഹത്തിന് ഇന്ത്യ നല്കിയ സംഭാവനയാണ് യോഗ. യോഗയുടെ ഗുണങ്ങള്‍ ലോക പ്രശസ്തമാണ്. യോഗ ചെയ്യുന്നതിലൂടെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.2014 ഡിസംബര്‍ 11നാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി നിര്‍ദേശിച്ചത്.
ഡല്‍ഹിയിലെ യോഗ ദിനാചരണത്തിന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ നേതൃത്വം നല്‍കും . ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അബുദാബി ഉം അല്‍ ഇമാറാത്ത് പാര്‍ക്കില്‍ സംഘടിപ്പിച്ച അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ വിവിധ രാജ്യക്കരായ ആയിരകണക്കിന് പേരാണ് പങ്കെടുത്തത്. യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറഖ് അല്‍ നഹ്യാന് മുഖ്യാതിഥിയായിരുന്നു. കേരളത്തിലും ഗവര്‍ണര്‍ പി സദാശിവത്തിനെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തില്‍ യോഗാദിനം ആചരിക്കുകയാണ്.


