ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രാജ്യതലസ്ഥാനത്തു പ്രതിഷേധം നടക്കുമ്ബോള്‍ ഡല്‍ഹി ജന്ദര്‍ മന്തറില്‍ പോലീസുകാരനു നേരെ റോസാപ്പൂവ് നീട്ടി നില്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്റെ അച്ഛന് കരുതുന്നത് ഞാന്‍ ഇവിടെ ചരിത്രം പഠിക്കുകയാണെന്നാണ്. എന്നാല്‍ അദ്ദേഹത്തിന് അറിയില്ലല്ലോ ഞാന്‍ ചരിത്രം സൃഷ്ടിക്കുന്ന തിരക്കിലാണെന്ന്. പെണ്‍കുട്ടിയുടെ മറ്റൊരു കൈയില്‍ ഉണ്ടായിരുന്ന പോസ്റ്ററില്‍ എഴുതിയിരുന്ന വാചകമാണിത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്.
ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികളാണ് സമരത്തിനിടെ പൂക്കള്‍ കൈയിലേന്തി മുദ്രാവാക്യം വിളിച്ചത്. പാട്ട് പാടിയും നൃത്തം ചെയ്തും സര്‍ക്കാരിനെതിരേ ആസാദി മുദ്രാവാക്യം മുഴക്കിയുമുള്ള പ്രതിഷേധത്തിനിടെയാണ്, പ്രതിരോധിക്കാന്‍ നിന്ന പോലീസുകാര്‍ക്ക് സമരക്കാര്‍ റോസാ പുഷ്പങ്ങള്‍ നല്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
https://twitter.com/pnain19/status/1207736799201677312/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1207736799201677312&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Feast%2Bcoast%2Bdaily%2Bmal-epaper-ecdmal%2Fpra%2Bthi%2Bro%2Bdhi%2Bkka%2Bn%2Bni%2Bnna%2Bpo%2Blee%2Bsu%2Bkan%2Bro%2Bsa%2Bppu%2Bnalkunna%2Bpenkutti%2Bhridhayam%2Bkeezhadakki%2Boru%2Bchithram-newsid-154333510


