അമരാവതി: വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ 40 ബോട്ടുകള്‍ കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനാണ് അപകടം.
മത്സ്യബന്ധന ബോട്ടുകള്‍ നങ്കൂരമിട്ടിരുന്ന ടൗണ്‍ ജെട്ടിയിലാണ് തീപിടിത്തമുണ്ടായത്.
ബോട്ടിലുണ്ടായിരുന്ന ഡീസല്‍, എണ്ണ, പാചക ഇന്ധനം എന്നിവ കാരണം തീ അതിവേഗം പടര്‍ന്നു. അഗ്നി രക്ഷാസേന സ്ഥലത്തെത്തി. പുലര്‍ച്ചെ നാലോടെ തീയണച്ചു.
സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 30 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണു വിലയിരുത്തല്‍. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


