ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചെന്ന് കേന്ദ്രം. ഏപ്രില്‍ 15ന് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം കേരളം തെറ്റിച്ചു. സംഭവത്തില്‍ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചു.കേരളം മാര്ഗനിര്ദേശങ്ങളിള് വെള്ളം ചേര്‍ത്തെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിന്റെ വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
ചട്ടലംഘനങ്ങള്‍ ഇങ്ങനെ
കേരളത്തില്‍ ബാര്‍ബര്‍ഷോപ്പുകളും ഹോട്ടലുകളും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത് ലോക്ക്ഡൗണ്‍ ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തിയിരുന്നു. പുസ്തകശാലകളും വര്‍ക്ക്ഷോപ്പുകളും തുറന്നതും തെറ്റ്. കാറില്‍ രണ്ട് പിന് സീറ്റ് യാത്രക്കാരെ അനുവദിച്ചത് ശരിയല്ല. കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


