ദില്ലി: പാക് സൈന്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സ്ഥലം മാറ്റം. പടിഞ്ഞാറൻ മേഖലയിലെ എയർ ബേസിലേക്കാണ് സ്ഥലം മാറ്റിയത്. കശ്മീരിലെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റം.

കഴിഞ്ഞ ഫെബ്രുവരി 27ന് പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ വിമാനം തകർന്ന് അഭിനന്ദൻ 60 മണിക്കൂറോളം അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. മാര്‍ച്ച് ഒന്നിന് രാത്രിയാണ് അഭിനന്ദനെ വിട്ടയച്ചത്.

