ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തി സംരക്ഷണ സേനാംഗത്തിന്റെ വെടിയേറ്റ് ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്. തെറ്റിദ്ധാരണ മൂലമാണ് ബിഎസ്എഫ് ജവാനു നേരെ ബംഗ്ലാദേശ് അതിര്‍ത്തി സംരക്ഷണ സേന വെടിയുതിര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത്ഷായുമായി സംസാരിക്കാന്‍ തയാറാണെന്നും അസദുസ്മാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഫ്ളാഗ് മീറ്റിംഗിനിടെ വെടിവെയ്പ് നടന്നത്. ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ വിജയ് ഭന് സിംഗാണ് കൊല്ലപ്പെട്ടത്.
കക്മരിചാറിലെ നദീതീരത്തുവച്ചാണ് വിജയ് ഭാന്‍ സിംഗിനു വെടിയേറ്റത്. മറ്റൊരു ബിഎസ്എഫ് ജവാനും ആക്രമണത്തില്‍ പരിക്കേറ്റു. ഒരു ദശകമായി ഇരു സൈന്യവും തമ്മില്‍ ഒരുതരത്തിലുള്ള ഏറ്റുമുട്ടലും നടന്നിട്ടില്ലെന്നും ഇപ്പോഴത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിന്റെ വിശദീകരണം.

