പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ നിധി പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാര്‍ക്കായുള്ള പ്രത്യേക വായ്പാപദ്ധതിക്ക് തുടക്കം കുറിച്ചു. രാജ്യത്തെ വഴിയോരക്കച്ചവടക്കാര്‍ക്ക് വായ്പാസൗകര്യം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയായ പ്രധാന്‍മന്ത്രി വഴിയോരക്കച്ചവട ആത്മനിര്‍ഭര്‍ നിധിയുടെ നടത്തിപ്പ് ചുമതല, ചെറുകിട വ്യവസായ വികസന ബാങ്കിന് എസ്ഐഡിബിഐ നല്കാന് തീരുമാനം.
ഇതുസംബന്ധിച്ച ധാരണാപത്രം, ഭവനനിര്‍മ്മാണ – നഗരകാര്യ മന്ത്രാലയവും, എസ്ഐഡിബിഐയും തമ്മില്‍ ഇന്ന് ഡല്‍ഹിയില്‍ ഒപ്പുവച്ചു. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം, എസ്ഐഡിബിഐ ആയിരിക്കും രാജ്യത്ത് പദ്ധതി നടപ്പാക്കുക. സൂക്ഷ്മ – ചെറുകിട സ്ഥാപനങ്ങള്‍ക്കായുള്ള വായ്പ ഉറപ്പാക്കല്‍ നിധി ട്രസ്റ്റ് മുഖേന, വായ്പാ സ്ഥാപനങ്ങള്‍ക്കുള്ള വായ്പകളുടെ സുരക്ഷിതത്വവും എസ്ഐഡിബിഐ ഉറപ്പാക്കും.