പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടന് ഫര്ഹാന് അക്തറിന്റെ ട്വീറ്റ്. ‘എത്രയും പ്രിയപ്പെട്ട ഭോപ്പാലിലെ വോട്ടര്‍മാരെ, മറ്റൊരു ഗ്യാസ് ദുരന്തത്തില്‍ നിന്നും നിങ്ങളുടെ നഗരത്തെ രക്ഷിക്കാനുള്ള സമയമാണിത്’; ഫര്ഹാന് അക്തര്‍ കുറിച്ചു.
Dear electorate of Bhopal, it’s time for you to save your city from another full-of-gas tragedy. #SayNoToPragya #SayNoToGodse #RememberTheMahatma #ChooseLoveNotHate
— Farhan Akhtar (@FarOutAkhtar) May 19, 2019
പ്രഗ്യാ സിംഗിനോടും ഗോഡ്സെയോടും നോ പറയുക, മഹാത്മാ ഗാന്ധിയെ ഓര്‍മ്മിക്കുക, വെറുപ്പിന് മുകളില്‍ സ്നേഹം തെരഞ്ഞെടുക്കുക എന്നീ ഹാഷ് ടാഗുകളോടെയാണ് ഫര്ഹാന് ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതെ സമയം ഫര്ഹാന് അക്തറിന്റെ പോസ്റ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും നിരവധി പേര് ട്വീറ്റ് ചെയ്തിട്ടുണ്ട്.


