ശ്രീനഗര്‍: പുല്‍വാമയില്‍ വ്യാഴാഴ്ച ഉണ്ടായ ഭീകരവാദി ആക്രമണത്തിന് മറുപടി നല്കി സൈന്യം. ഭീകരവാദികളുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ കുടിലബുദ്ധി കമ്രാന്‍ ആണ് കൊല്ലപ്പെട്ട ഭീകരവാദികളില്‍ ഒരാള്‍. ജെയ്-ഷെ-മൊഹമ്മദ് തലവന്‍ മസൂദ് അസറിന്റെ വലംകൈ ആയിരുന്നു കൊല്ലപ്പെട്ട കമ്രാന്‍. പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിലാല്‍ എന്ന ഭീകരവാദിയാണ് കൊല്ലപ്പെട്ട മറ്റൊരാള്‍.

അതേസമയം, മൂന്നാമത് ഒരു ഭീകരവാദിയെ സൈന്യം പിടികൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇയാളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെയും മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്.


