ജാമിയ പ്രതിഷേധ സമരങ്ങള്‍ക്കിടയില്‍ പോലീസിന്റെ നടപടിയില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച ആയിഷയെ പുകഴ്ത്തി രംഗത്തെത്തിയ സിനിമ സെലിബ്രിറ്റികള്‍ക്ക് പരിഹാസവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍.മുംബൈയില്‍ 257ഭാരതീയരെ ക്രൂരമായി കൊന്നുകളഞ്ഞ യാക്കൂബ് മേമന് എന്ന തീവ്രവാദിയെ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ച് തൂക്കി കൊന്നതാണ്…. ആ തീവ്രവാദിയ്ക്ക് വേണ്ടി കരയുന്ന ആയിഷയുടെ പഴയ പോസ്റ്റും സെന്‍കുമാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മലയാള സിനിമ സെലിബ്രിറ്റികളെ … ഒരു നിമിഷം ….
മുംബൈയില്‍ 257ഭാരതീയരെ ക്രൂരമായി കൊന്നുകളഞ്ഞ യാക്കൂബ് മേമന് എന്ന തീവ്രവാദിയെ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ച് തൂക്കി കൊന്നതാണ്…. ആ തീവ്രവാദിയ്ക്ക് വേണ്ടി കരയുന്ന ആയിഷയുടെ പഴയ പോസ്റ്റാണ്..
അതായത് ‘ഭരണഘടന’യോടുള്ള സ്നേഹം സഹിക്കാതെ രാജ്യത്തെ രക്ഷിക്കാന്‍ ഭരണകൂടത്തിനു നേരെ വിരല്‍ ചൂണ്ടിയ അഭിനവ മതേതര സംരക്ഷകയുടേത്….
ഇതിനെയൊക്കെ പൊക്കിപ്പിടിച്ച് നടക്കുന്ന ‘പ്രമുഖര്‍ സിനിമ സെലിബ്രിറ്റിസ് ‘ ഇവിടൊക്കെ തന്നെ കാണണം…
ഈ വാവകളെ നാളെ തീവ്രവാദ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ അകത്തു പോകുകയാണേല്‍ മുങ്ങിയേക്കരുത്….