ന്യൂഡല്‍ഹി: ഇന്ത്യ മാലദ്വീപിന് 140 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാലദ്വീപുമായി മികച്ച വ്യാപാര ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇന്ത്യന്‍ കമ്പനികള്‍ക്ക് അവിടെ അവസരങ്ങള്‍ വര്‍ധിച്ചുവെന്നും മോദി പറഞ്ഞു. സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നാല് കരാറുകളില്‍ ഒപ്പിട്ടു. വിസ, സമുദ്ര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
ഇന്ത്യ സന്ദര്‍ശിക്കുന്ന മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മോദി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

